Friday, July 24, 2009

കുമാരനാശാന്‍ (1873-1924)

തിരുവനതപുരം ജില്ലയില്‍ കായിക്കര എന്ന സ്ഥലത്തു ജനനം. 1891 ല്‍ ആശാന്‍ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു .വെയില്‍സ്‌ രാജകുമാരനില്‍ നിന്നു പറ്റും വളയും നേടുകയുണ്ടായി ."ആശാന്‍ ,വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം "എന്ന് അഭിപ്രായപ്പെട്ടത് ജോസഫ്‌ മുണ്ടാസ്സെരിയാണ്‌ .മഹാ കാവ്യങ്ങള്‍ എഴുതാതെ മഹാകവിയായ ആളാണ് ആശാന്‍ .വിവേകോദയം പത്രം സ്ഥാപിച്ചത് ആശാനാണ് .1924 ല്‍ പല്ലനയാറ്റില്‍ വച്ചുണ്ടായ ബോട്ടപകടത്തില്‍ ആശാന്‍ വിട വാങ്ങിആശാന്റെകൃതികള്‍ ;വീണപൂവ്‌ (1907),നളിനി (1911),ലീല (1914),ചിന്താവിഷ്ടയായ സീത (1919),ചണ്ഡാല ഭിക്ഷുകി (1922),ദുരവസ്ഥ (1922)

No comments: